വർക്കല: ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുതിർന്ന സിപിഐ നേതാവും റിട്ട. ഫിഷറീസ് ഉദ്യോഗസ്ഥനുമായ ഓടയം സ്വദേശി ഒ. ബഷീർ (75) മരിച്ചു. ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയ ബഷീറിനെ വർക്കല പുന്നമൂട് തൊട്ടിക്കല്ല് ജംഗ്ഷനിൽ വച്ച് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബോധരഹിതനായ അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പിന്നീട് തുടർ ചികിത്സാക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെയോടെ മരണം സംഭവിച്ചത്.
സിപിഐയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച അദ്ദേഹം ജോയിന്റ് കൗൺസിലിന്റെ ആദ്യകാല നേതാക്കളിൽ ഒരാളുമായിരുന്നു. 1970-കളിൽ കാനം രാജേന്ദ്രൻ നയിച്ച എഐവൈ.എഫ് സംസ്ഥാന ജാഥയിലെ സ്ഥിരാംഗമായിരുന്നു.
രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു ഒ. ബഷീർ.